Latest NewsSaudi ArabiaNewsGulf

സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നു: സൗദിയിൽ മഴവിൽ നിറത്തിലുള്ള കളിപ്പാട്ടങ്ങൾ പിടിച്ചെടുക്കുന്നു

റിയാദ്: സ്വവർഗരതി തടയുന്നതിന്റെ ഭാഗമായി സൗദിയിലെ കടകളിൽ നിന്ന് മഴവില്ലിന്റെ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അധികൃതർ പിടിച്ചെടുത്തതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിലെ ഷോപ്പുകളിൽ നിന്ന് വാണിജ്യ മന്ത്രാലയ അധികൃതർ റെയിൻബോ കളിപ്പാട്ടങ്ങൾ പിടിച്ചെടുക്കുന്നതായി സൗദി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

റിയാദിലെ കടകളിൽ നടന്ന റെയ്ഡിൽ മഴവിൽ നിറത്തിലുള്ള വില്ലുകൾ, പാവാടകൾ, തൊപ്പികൾ, പെൻസിൽ കെയ്‌സുകൾ, കളിപ്പാട്ടങ്ങൾ എന്നിവയാണ് നീക്കം ചെയ്തത്. പിടിച്ചെടുത്തതിൽ ഭൂരിഭാഗവും കുട്ടികൾക്കായി നിർമ്മിച്ചവയാണ്. കുട്ടികളെ ഇത് തെറ്റായി സ്വാധീനിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വാദം. സർക്കാർ നടത്തുന്ന അൽ ഇഖ്ബാരിയ വാർത്താ ചാനൽ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

‘ഇസ്‌ലാമിക വിശ്വാസത്തിനും പൊതു ധാർമികതക്കും വിരുദ്ധവും, യുവതലമുറയെ ലക്ഷ്യമിട്ട് സ്വവർഗാനുരാഗി നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായ ഇനങ്ങൾ പിടിച്ചെടുക്കുകയാണ്’, റെയ്ഡിൽ ഏർപ്പെട്ടിരിക്കുന്ന വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റിയാദ് മാർക്കറ്റുകളിലൊന്നിൽ സ്വവർഗരതിയുടെ പതാകയുണ്ട്, ഈ നിറങ്ങൾ കുട്ടികൾക്ക് വിഷം കലർന്ന സന്ദേശം അയയ്ക്കുന്നു എന്നാണ് ഇവിടുത്തെ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്.

Also Read:ഉത്തരം മുട്ടുമോ? രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമാനമായി കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറും മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. സ്വവർ​ഗാനുരാ​ഗത്തെ കുറ്റകൃത്യമായി കാണുന്ന ​ഗൾഫ് രാജ്യങ്ങളിൽ ഇതിനെതിരെ കടുത്ത നിയമ നടപടികളാണുള്ളത്. ചാട്ടവാറടി മുതൽ വധ ശിക്ഷ വരെയാണ് സ്വവർ​ഗരതിയിലേർപ്പെടുന്നവർക്കുള്ള ശിക്ഷ. സ്വവർ​ഗാനുരാ​​ഗ രം​ഗ​ങ്ങളുള്ള സിനിമകൾ ഇവിടങ്ങളിൽ പ്രദർശിപ്പിക്കാൻ അനുമതിയില്ല.

എത്ര കടകൾ ഇതിനോടകം റെയ്ഡ് ചെയ്യപ്പെട്ടുവെന്നോ എത്രത്തോളം സാധനങ്ങൾ പിടിച്ചെടുത്തുവെന്നോ സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ചിത്രീകരിക്കുന്നതോ പരാമർശിക്കുന്നതോ ആയ സിനിമകൾ സൗദി അറേബ്യ നിരോധിച്ച സാഹചര്യത്തിലാണ് റെയിൻബോ റെയ്ഡുകൾ. ഏപ്രിലിൽ, മാർവൽ സിനിമയായ ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നസിൽ നിന്ന് ‘എൽജിബിടിക്യു റഫറൻസുകൾ’ വെട്ടിക്കുറയ്ക്കാൻ ഡിസ്നിയോട് രാജ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡിസ്‌നി ഇത് നിരസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button