Latest NewsIndiaNews

പ്രധാനമന്ത്രി കിസാന്‍ യോജനയില്‍ നിന്ന് പണം ലഭിച്ചവരില്‍ അനര്‍ഹരും, നടപടി സ്വീകരിച്ച് കേന്ദ്രം

പ്രധാനമന്ത്രി കിസാന്‍ യോജന, അനര്‍ഹരില്‍ നിന്നും പണം തിരികെ വാങ്ങാന്‍ നടപടി ആരംഭിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചിരുന്നു. പദ്ധതി പ്രകാരം സര്‍ക്കാര്‍ ഓരോ വര്‍ഷവും 6000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് മൂന്ന് ഗഡുക്കളായി 2000 രൂപ വീതമാണ് എത്തിയിരുന്നത്. അവസാന ഗഡു 2022 മെയ് 31 -ന് കൈമാറുകയും ചെയ്തു.

Read Also: 24 വയസ്സുകാരന്റെ മുഖത്ത് നോക്കി ജന്മനാ ഉള്ള തകരാറാണെന്ന് പറയാന്‍ മാത്രം അധഃപതിച്ചോ?: ലക്ഷ്മി പ്രിയയ്‌ക്കെതിരെ ആരാധകർ

എന്നാല്‍, അനര്‍ഹരായ നിരവധി കര്‍ഷകര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍, ഇത്തരക്കാരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, എത്രയും വേഗം പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് നോട്ടീസ് അയയ്ക്കും. നികുതി അടയ്ക്കുന്ന പലരും പ്രധാനമന്ത്രി കിസാന്‍ യോജനയുടെ പ്രയോജനം നേടുന്നുണ്ടെന്ന് കണ്ടെത്തി. ഇത്തരക്കാരെ കണ്ടെത്തി പണം തിരികെ നല്‍കുന്നതിനായി സര്‍ക്കാര്‍ നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി പല സ്ഥലങ്ങളിലും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പണം തിരികെ നല്‍കാത്തവര്‍ക്കെ തിരെയും കര്‍ശന നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button