Latest NewsNewsIndia

അനധികൃത കെട്ടിടങ്ങള്‍ പൊളിക്കല്‍, ജാമിയത്ത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

യു.പിയില്‍ അനധികൃത കെട്ടിടം പൊളിക്കലിന് സ്റ്റേ ഇല്ല, ജാമിയത്ത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

ലക്നൗ: ഉത്തര്‍പ്രദേശില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരെ, ജാമിയത്ത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം, അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതിന് നിയമനടപടികള്‍ കൃത്യമായി പാലിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അനധികൃത കെട്ടിടങ്ങള്‍ പൊളിയ്ക്കുന്ന സമയത്ത് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്‍കിയിട്ടില്ലെന്ന ആരോപണവും സര്‍ക്കാര്‍ തള്ളി.

Read Also: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു

ഹര്‍ജിക്കെതിരെ 3 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യു.പി സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി .കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.

അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ പ്രയാഗ് രാജ് ജില്ലയിലെ അക്രമക്കേസിലെ മുഖ്യസൂത്രധാരന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കലിന് സ്റ്റേ ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ ഇ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button