Latest NewsNewsIndia

അഭിമുഖത്തിനിടെ ക്യാമറമാൻ കുഴഞ്ഞു വീണു: ജീവൻ രക്ഷിച്ച് കേന്ദ്രമന്ത്രി

ഡൽഹി: അഭിമുഖത്തിനിടെ കുഴഞ്ഞു വീണ ക്യാമറമാനെ പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച് കേന്ദ്രമന്ത്രി ഡോ. ഭഗവത് കിഷൻ റാവു കരാദ്. ഡൽഹിയിൽ വെച്ച്, ഒരു വാർത്താ മാദ്ധ്യമത്തിന് അഭിമുഖം നൽകുന്നതിനിടെയാണ് സംഭവം. ആരോഗ്യവിദഗ്ധനായ ഡോ. ഭഗവത് കിഷൻ, ഇത്തരത്തിൽ രണ്ടാം തവണയാണ് ഒരു ജീവൻ രക്ഷിക്കുന്നത്.

അഭിമുഖത്തിനിടെ ക്യാമറമാൻ തളർന്നു വീഴുന്നത് ശ്രദ്ധിച്ച മന്ത്രി ഉടൻ തന്നെ അദ്ദേഹത്തിന്റെ സഹായത്തിനെത്തുകയായിരുന്നു. ഡോ. ഭഗവത് കിഷൻ ക്യാമറമാന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും അദ്ദേഹത്തിന്റെ കാലിൽ അമർത്തുകയും ചെയ്തു. മിനിറ്റുകൾക്കകം അദ്ദേഹത്തിന് ബോധം തിരികെ വന്നു. തുടർന്ന് ഡോ. ഭഗവത് കിഷൻ റാവു കരാദ് അദ്ദേഹത്തിന് ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കാൻ മധുരപലഹാരങ്ങൾ നൽകി. അൽപ്പസമയത്തിനകം, തളർന്നു വീണ ക്യാമറമാൻ സുഖം പ്രാപിച്ചതായാണ് ലഭ്യമായ വിവരം.

അച്ഛൻമാർക്കായി ഒരു ദിനം: അറിയാം ഈ ദിവസത്തിന്‍റെ ചരിത്രം

സംഭവത്തെ തുടർന്ന്, ഡോ. കരാദിനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വിമാനത്തിലെ യാത്രക്കാരന് പ്രാഥമിക വൈദ്യസഹായം നൽകി ഡോ. ഭഗവത് കിഷൻ ശ്രദ്ധനേടിയിരുന്നു. സംഭവത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ ഡോ. ഭഗവതിനെ അഭിനന്ദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button