IdukkiKeralaNattuvarthaLatest NewsNews

ഗൂഡല്ലൂരിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു : ഒരാൾ മരിച്ചു, 15 പേർക്ക് പരിക്ക്

ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ് മരിച്ചത്

ഇടുക്കി: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ പതിനഞ്ചു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ് മരിച്ചത്.

രാവിലെ അഞ്ചു മണിയോടെയാണ് അപകടം നടന്നത്. കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂരിനു സമീപം പാലം പുനർ നിർമ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്.

Read Also : അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തിയ ദളിത് വിദ്യാർത്ഥിനിയെ മണ്ണ് മാഫിയാ നേതാവ് ക്രൂരമായി മർദ്ദിച്ചു

പരിക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം ഗൂഡല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button