KeralaLatest News

പു ക സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം: ജോയ് മാത്യു

കൊച്ചി: സിപിഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പുകസ) സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിനു നടൻ ഹരീഷ് പേരടിയെ ക്ഷണിച്ച ശേഷം അവസാന നിമിഷം ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാണ്. ഹരീഷ് പേരടി മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും അധിക്ഷേപിച്ചതു കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നു പുകസ ഭാരവാഹികൾ പറഞ്ഞു.

വ്യാഴാഴ്ച കോഴിക്കോട് ടൗൺഹാളിൽ നടത്തിയ ചടങ്ങിലേക്കാണു ഹരീഷിനെ ക്ഷണിച്ചിരുന്നത്. അതേസമയം, സംഭവത്തിൽ രൂക്ഷ വിമർശനവും പരിഹാസവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്തെത്തി.

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സത്യം വിളിച്ചു പറയുന്നവരെ –
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് –
അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു .ക .സ എന്ന പാർട്ടി സംഘടന

ഹരീഷിനെ ഒഴിവാക്കിയത് .
പു ക സ എന്നാൽ “പുകഴ്ത്തലുകാരുടെയും
കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം “എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക .
സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ് .
#hareeshperadi

shortlink

Related Articles

Post Your Comments

Related Articles


Back to top button