Latest NewsKeralaNews

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ  ശമ്പള വിതരണം: ആദ്യ ഘട്ടം ഇന്ന് പൂർത്തിയാക്കും

 

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ശമ്പള വിതരണം ഇന്നലെയാണ് ആരംഭിച്ചത്.

ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍, 50 കോടി ഓവർ ഡ്രാഫ്റ്റിനു പുറമെ, 35 കോടി രൂപ സർക്കാരിനോട് അധിക ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അതേ സമയം,  പ്രഖ്യാപിച്ച സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ.

സി.ഐ.ടി.യു ചീഫ് ഓഫീസ് സമരത്തിലേക്ക് അടക്കം കടക്കുമ്പോൾ അനിശ്ചിതകാല പണിമുടക്കാണ് പ്രതിപക്ഷ യൂണിയനുകൾ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button