Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം

ജിദ്ദ: ആഭ്യന്തര ഹജ് തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കഴിഞ്ഞ 5 വർഷമായി മെനിഞ്ചൈറ്റിസ് വാക്സിൻ എടുക്കാത്തവർ ഹജിന് പോകുന്നതിന് പത്തു ദിവസത്തിനുള്ളിലാണ് കുത്തിവയ്പ്പ് നടത്തേണ്ടത്.

Read Also: യുവാക്കൾ അഗ്നിപഥിൽ ചേരണം, മോഹൻലാലിന്റെ ആ അനുഭവം രോമാഞ്ചമുണ്ടാക്കുന്ന കാഴ്‌ചയായിരുന്നു: കുറിപ്പുമായി എഴുത്തുകാരൻ

അതേസമയം, ഹജ്, ഉംറ തീർത്ഥാടകർക്കുള്ള എല്ലാ പ്രതിരോധ വാക്സിനുകളും രാജ്യത്തെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) കീഴിലെ 28 ഹെൽത്ത് സെന്ററുകളിലും സൗജന്യമായി തന്നെ തീർത്ഥാടകർക്ക് കോവിഡ് വാക്സിൻ ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാം.

അംഗീകൃത കോവിഡ് വാക്‌സിനുകളിൽ 2 ഡോസെങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ഹജ് തീർത്ഥാടനത്തിന് അനുമതി ലഭിക്കുക. രാജ്യത്തിന് പുറത്തു നിന്ന് ചെല്ലുന്നവർ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്. ഹജ് തീർത്ഥാടനത്തിന് എത്തുന്നവർ യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസത്തിന് മുൻപ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: അഗ്നിപഥ്: ‘അനന്തരഫലം നേരിടേണ്ടി വരും, അശ്രദ്ധമായ തീരുമാനം’ – പ്രധാനമന്ത്രി മോദിക്കെതിരെ ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button