KeralaLatest NewsNews

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും: ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ 

 

 

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന്‌ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാകും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. 5 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

മലയോര മേഖലകളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്.

ന്യൂനമർദ്ദപാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അ‌ലർട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button