Latest NewsNewsInternational

ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന് താലിബാന്‍

അതികഠിനമായ നിയമങ്ങളാണ് താലിബാൻ സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്.

കാബൂള്‍: ദിനംപ്രതി രാജ്യത്ത് കടുത്ത നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി താലിബാൻ. ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന താലിബാന്‍ പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലുടനീളം ഇത്തരത്തിലുള്ള ബോർഡുകൾ പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഐ.സി.സുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഇത്തര്‍ക്കാര്‍ക്കെതിരെ ഉണ്ടാവുക. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും.

Read Also: ഫേസ്ബുക്ക് വഴി കാമുകിമാരുടെ പ്രളയം, മോഷണത്തിന് പോകുന്നത് കാമുകിയേയും കൂട്ടി: റിയാദിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

അതികഠിനമായ നിയമങ്ങളാണ് താലിബാൻ സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്. പ്രത്യേകിച്ച് സ്‌ത്രീകൾക്കെതിരെയുള്ള നിയമ നടപടിയാണ് താലിബാൻ സ്വീകരിക്കുന്നത്. എന്നാൽ, കടുത്ത നിയന്ത്രങ്ങള്‍ക്കെതിരെ തെരുവിലറങ്ങിയ സ്ത്രീകളെ അതിക്രൂരമായാണ് താലിബാന്‍ നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button