CricketLatest NewsNewsSports

രാജ്കോട്ടിലെ ആവേശ ജയം: ഇന്ത്യക്ക് തകർപ്പൻ റെക്കോർഡ്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തില്‍ തകർപ്പൻ ജയമാണ് ടീം ഇന്ത്യ രാജ്കോട്ടില്‍ സ്വന്തമാക്കിയത്. 82 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ടി20 ചരിത്രത്തില്‍ തകർപ്പൻ റെക്കോർഡാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. രാജ്യാന്തര ടി20യില്‍ റണ്‍ മാർജിനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യയുടെ ഉയർന്ന വിജയമാണ് ഇന്നലെ രാജ്കോട്ടില്‍ പിറന്നത്.

ഇതേ പരമ്പരയിലെ കഴിഞ്ഞ മത്സരത്തില്‍ വിശാഖപട്ടണത്ത് 48 റണ്‍സിന് വിജയിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോർഡ്. രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

Read Also:- ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങള്‍ തടയാം!

ഇന്ത്യക്കായി ആവേശ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ നാലോവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ടോവറില്‍ മൂന്ന് റണ്‍സിനും അക്സര്‍ പട്ടേല്‍ 3.5 ഓവറില്‍ 19 റണ്‍സിനും ഓരോ വിക്കറ്റുമെടുത്തു. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹര്‍ദ്ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button