CricketLatest NewsNewsSports

ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30 പെര്‍ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍-12ലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ വരുമ്പോള്‍ സിംബാബ്‌വെക്കെതിരായ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരുന്നു.

എന്നാൽ, രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരവും ടി20 ലോകകപ്പിലെ സെമിയും ഫൈനലും ഡിഡി സ്പോര്‍ട്‌സിലും തല്‍സമയം കാണാം. സ്റ്റാര്‍ സ്പോര്‍ട്‌സാണ് ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ ലൈവ് സ്‌ട്രീമിങ്ങ് ചെയ്യുന്നത്.

നാളത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഏതാണ്ടുറപ്പിക്കാം. പാകിസ്ഥാനെ നാല് വിക്കറ്റിനും നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിനു പരാജയപ്പെടുത്തിയ ഇന്ത്യയാണ് ഗ്രൂപ്പ് രണ്ടില്‍ തലപ്പത്ത്. രണ്ടില്‍ ഒരു മത്സരം മഴ കൊണ്ടുപോയതോടെ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്‍റുമായി രണ്ടാമതാണ്. പാകിസ്ഥാനെതിരായ അടുത്ത മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമാണ്.

Read Also:- മുബീനും സംഘവും മൂന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ചു, സ്ഫോടനം നടത്താൻ പദ്ധതിയിട്ടു: ഞെട്ടിക്കുന്ന റിപ്പോർട്ട്

അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഉൾപ്പെടെ മൂന്ന് മത്സരങ്ങള്‍ ലോകകപ്പില്‍ നാളെ നടക്കും. ബ്രിസ്‌ബേനിലെ ഗാബ വേദിയാവുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 8.30ന് ബംഗ്ലാദേശിനെ സിംബാബ്‌വെ നേരിടും. 12.30ന് പെർത്തിലെ ആദ്യ കളിയില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും നേർക്കുനേർ ഏറ്റുമുട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button