ThiruvananthapuramKeralaNattuvarthaLatest NewsNews

‘യൂസഫലി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണം’: യൂസഫലി പറഞ്ഞാൽ കോൺഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂ​സ​ഫ​ലിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ എം​പി രംഗത്ത്. യൂ​സ​ഫ​ലി കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്ക​ണ​മാ​യി​രുന്നു എന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു. യൂ​സഫ​ലി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റി​ല്ലെന്നും ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല വെ​ട്ടി​യ​പ്പോ​ള്‍, ഒ​രു സാം​സ്കാ​രി​ക നാ​യ​ക​രെ​യും ക​ണ്ടി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പ്രവാസികൾക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത​തി​നെയല്ല കോൺഗ്രസ് വി​മ​ര്‍​ശി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു.

‘മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ കേ​സി​ൽ, ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ച അ​നി​ത പുല്ലയി​ൽ എ​ങ്ങ​നെ സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു? പാ​സ് ഇല്ലാതെ അ​നി​ത പു​ല്ല​യി​ൽ എ​ങ്ങ​നെ നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്ത് ക​യ​റി?ഹി​റ്റ് ലി​സ്റ്റി​ലും ബ്ലാ​ക്ക് ലി​സ്റ്റി​ലും ഉ​ള്ള​വ​ർ എ​ങ്ങ​നെ ക​ട​ന്നു? സ്പീ​ക്ക​ർ​ക്ക് എ​ന്തു​കൊ​ണ്ട് ത​ട​യാ​നാ​യി​ല്ല? ഇ​തി​ന് സ്പീ​ക്ക​ർ മ​റു​പ​ടി പ​റ​യണം,’ കെ. മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button