ThrissurLatest NewsKeralaNews

തെളിവില്ല: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു. ഉദ്യോഗസ്ഥർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ പിന്‍വലിച്ചത്.

Also Read:അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

കുറ്റാരോപിതരായ ഉദ്യോഗസ്ഥർ സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍ വിശദമായ വാദവും അന്വേഷണവും നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വിശദീകരണം സർക്കാരിന് ബോധ്യപ്പെട്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തി മരവിപ്പിച്ചിരുന്നു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായെന്ന് കണ്ടെത്തിയിരുന്ന ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടൻറ് ജിൽസ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടൻറായിരുന്ന റെജി അനിൽ, കമ്മീഷൻ ഏജൻറ് ബിജോയ്, ഇടനിലക്കാരൻ പി.പി. കിരൺ എന്നിവരുടെ ആസ്തികളായിരുന്നു ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button