KottayamLatest NewsKeralaNattuvarthaNews

ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. കോട്ടയം നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം, ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങി.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണെന്നും ഇരുവരും കേരളത്തിലെത്തി കെട്ടിട നിര്‍മ്മാണ ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.

നൂറ്റി അന്‍പതിലധികം മോഷണങ്ങൾ നടത്തിയ കോഴിക്കോട് സ്വദേശികള്‍ കാസര്‍ഗോഡ് പിടിയിലായി

ഞായറാഴ്ച ഷഷീറിനെ കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തിയ പ്രതി രാഗേന്ദ്ര ഗൗഡ തുടര്‍ന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം, താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രതി സമീപത്തെ റെയില്‍വേ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button