KeralaLatest NewsNews

സാമൂഹിക പുരോഗതിക്കും നന്മയ്ക്കും അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ലോകമെമ്പാടും അറിവിന്റെ കുത്തകവൽക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാമൂഹിക പുരോഗതിക്കും പൊതു നന്മക്കും വേണ്ടി അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ സാർവത്രികവൽക്കരണവും ജനാധിപത്യവൽക്കരണവും ഉണ്ടാകണം.

അതിനുതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഗ്രന്ഥശാലകൾ തയ്യാറാകണമെന്നും ഇരുപത്തിയാറാമതു ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രാവബോധം വളർത്താനും വർഗീയതയെ ചെറുക്കാനും മതേതരമൂല്യങ്ങൾ നിലനിർത്താനൊക്കെ അറിവിനെ ഉപയോഗിക്കാനാകും. രാജ്യത്തിന്റെ വർത്തമാനകാല സാഹചര്യത്തിൽ ഇത് പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായന മരിക്കുകയില്ല, മറിച്ചു വായനരീതി മാറുകയാണ്. കനം കൂടിയ പുസ്തകങ്ങൾ കൈയ്യിൽ കൊണ്ട് നടക്കുന്നതിനു പകരം, പുതിയ തലമുറ ആശ്രയിക്കുന്നത് ഇലക്ട്രോണിക് റീഡിങിനെയും പോഡ് കാസ്റ്റുകളെയും മറ്റുമാണ്. ഇത്തരം നൂതന സങ്കേതങ്ങളെക്കൂടി ഉപയോഗപ്പെടുത്തി വായനയെ പരിപോഷിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്.

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി ജോയ്, പ്രൊഫസർ പി.ജെ കുര്യൻ, ടി.കെ.എ നായർ, കവി വി. മധുസൂദനൻ നായർ, കെ ജയകുമാർ, പൊതു വിദ്യാഭ്യാസ ഡയറക്റ്റർ കെ.ജീവൻ ബാബു, മുൻ സ്പീക്കർ എം.വിജയകുമാർ എൻ. ബാലഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button