KeralaLatest NewsNewsBusiness

ഡിജിറ്റൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ച് കെ3എ

കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷയേഷനാണ് (കെ3എ) ഡിജിറ്റൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്

പരസ്യ രംഗത്തെ പുതിയ മാറ്റങ്ങളെ അടിസ്ഥാനമാക്കി ഡിജിറ്റൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷയേഷനാണ് (കെ3എ) ഡിജിറ്റൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഈ വർക്ക് ഷോപ്പിൽ നിരവധി പേർ പങ്കെടുത്തു.

പരസ്യ രംഗത്ത് ഭാവിയിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് കേരളത്തിലെ പരസ്യ ഏജൻസികളെ പരിചയപ്പെടുത്തുകയായിരുന്നു വർക്ക് ഷോപ്പിന്റെ പ്രധാന ലക്ഷ്യം. കെ3എ സംസ്ഥാന പ്രസിഡന്റ് രാജു മേനോനാണ് ഉദ്ഘാടനം നിർവഹിച്ചത്. പരസ്യ മേഖലയിലെ നിരവധി പ്രമുഖർ വർക്ക് ഷോപ്പിന് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments


Back to top button