Latest NewsNewsSaudi ArabiaInternationalGulf

പ്രവാസികൾക്ക് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്‌പോർട്ട് സാധുത നിർബന്ധം: അറിയിപ്പുമായി സൗദി

റിയാദ്: പ്രവാസികൾക്ക് എക്‌സിറ്റ് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്‌പോർട്ട് സാധുത നിർബന്ധമാണെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സ് (ജവാസത്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്‌സിറ്റ് റീ-എൻട്രി വിസകളുടെ സാധുത വിസ അനുവദിച്ച ദിവസം മുതൽ മൂന്ന് മാസത്തേക്കാണ്. വിസ കാലാവധി യാത്ര ചെയ്യുന്ന തീയതി മുതലാണ് കണക്കാക്കുന്നതെന്നും ജവാസത് അറിയിച്ചു.

Read Also: രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; മത്സരിക്കാൻ താൽപര്യമില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി, സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷം

ഒരു തവണ യാത്ര ചെയ്യുന്നതിനുള്ള എക്‌സിറ്റ് റീ-എൻട്രി വിസകൾക്ക് 200 റിയാൽ ഈടാക്കുന്നതാണ്. ഇത്തരം വിസകൾക്ക് പരമാവധി 2 മാസത്തെ സാധുതയാണ് ഉള്ളത്. ഇത്തരത്തിൽ യാത്ര ചെയ്ത പ്രവാസി മടങ്ങിയെത്തുന്നതിന് അധികമായി എടുക്കുന്ന ഓരോ മാസത്തിനും (തന്റെ റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് മുൻപായി) 100 റിയാൽ അധികം ഈടാക്കും.

മൾട്ടി-എൻട്രി എക്‌സിറ്റ് റീ-എൻട്രി വിസകൾക്ക് 500 റിയാൽ ഈടാക്കുന്നതാണ്. മൂന്ന് മാസത്തെ സാധുതയാണ് ഇത്തരം വിസകൾക്ക് ലഭിക്കുന്നത്. ഇത്തരം വിസകളിൽ യാത്ര ചെയ്ത പ്രവാസി മടങ്ങിയെത്തുന്നതിന് അധികമായി എടുക്കുന്ന ഓരോ മാസത്തിനും (തന്റെ റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് മുൻപായി) 200 റിയാൽ അധികം ഈടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: റൂട്ട് കനാൽ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്: മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി സ്വാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button