Latest NewsSaudi ArabiaNewsInternationalGulf

ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ

റിയാദ്: ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ. തുർക്കി, ഇന്ത്യ, എത്യോപ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളാണ് സൗദി പിൻവലിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് സൗദി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.

Read Also: കുവൈറ്റ് മനുഷ്യക്കടത്തിന് പിന്നില്‍ ആട് മേയ്ക്കലെന്ന് സംശയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് എന്‍ഐഎ

അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ നേരത്തെ സൗദി ഇളവ് അനുവദിച്ചിരുന്നു. ഇനി മുതൽ സൗദി അറേബ്യയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും തവക്കൽനയിൽ വാക്സിനേഷൻ തെളിവ് ആവശ്യമില്ല. വിമാനങ്ങളിലോ പൊതു ഗതാഗതങ്ങളിലോ പ്രവേശിക്കാനും ഇത് നിർബന്ധമില്ല.

മക്ക ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്ന സ്ഥലങ്ങൾ എന്നിവ ഒഴികെയുള്ള അടച്ച സ്ഥലങ്ങളിലാണ് മാസ്‌ക് ഒഴിവാക്കിയത്. കോവിഡ് സാഹചര്യത്തിൽ രാജ്യം തുടർന്നു പോരുന്ന തുടർനടപടികളുടെയും മഹാമാരിയെ ചെറുക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read Also: ബൈക്കിൽ പോകവേ പോക്കറ്റില്‍ കിടന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു: മലപ്പുറത്ത് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button