Latest NewsIndia

ഉദ്ധവ് സർക്കാർ രാജിവെച്ചേക്കും: ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ തുലാസ്സിലാടി നിൽക്കുകയാണ്. കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യസർക്കാരിലെ അഞ്ച് മന്ത്രിമാരടക്കം 22 പേർ ഗുജറാത്തിലെ സൂറത്തിലുള്ള ലെ മെറിഡിയൻ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറി. താനെ മേഖലയിലെ മുതിർന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിമായ ഏക് നാഥ് ഷിൻഡെയും മറ്റ് 21 എംഎൽഎമാരുമാണ് ഗുജറാത്തിലേക്ക് പോയിരിക്കുന്നത്.

പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഏക് നാഥ് ഷിൻഡെയ്ക്കെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് ശിവസേന. നിയമസഭാ കക്ഷി നേതാവായിരുന്ന ഷിൻഡെയെ മാറ്റി അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി നിയമിച്ചിട്ടുണ്ട്. എന്നാൽ ശിവസേനയുടെ ഭൂരിഭാഗം നേതാക്കളും ഷിൻഡെയ്ക്കൊപ്പം ആണ് എന്നത് ഉദ്ധവിന് തലവേദനയാണ്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മുതിർന്ന ബിജെപി നേതാക്കളുമായി ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

ലെ മെറിഡിയൻ ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷയാണ് ഗുജറാത്ത് പൊലീസ് ഏ‌ർപ്പെടുത്തിയിരിക്കുന്നത്. ശിവസേനയിലും കോൺഗ്രസിലും പ്രതിസന്ധിഘട്ടത്തിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. എന്നാൽ തങ്ങൾ പദവിക്കായല്ല കൂറ് മാറുന്നതെന്നാണ് ഷിൻഡെ അല്പസമയം മുന്നേ പ്രതികരിച്ചത്. ‘ഞങ്ങൾ ബാലാസാഹെബിന്‍റെ ശക്തരായ അനുയായികളായ ശിവസൈനികരാണ്. ബാലാസാഹെബ് ഞങ്ങളെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. അധികാരത്തിന് വേണ്ടി മാത്രം ബാലാസാഹെബിന്‍റെ തത്വചിന്തകളെ ഞങ്ങൾ കൈവിടില്ല’, എന്നാണ് ഷിൻഡെ കുറിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ 16 പേർ മാത്രമാണെത്തിയത്. ഇതോടെ ശിവസേന പിളരുന്നു എന്നാണു സൂചന. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ 16 പേർ മാത്രമാണെത്തിയത്. ദില്ലിയിലും മുംബൈയിലുമായി തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ദില്ലിയിൽ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനായി വൈകിട്ട് ചേരാനിരിക്കുന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാതെ എൻസിപി അധ്യക്ഷൻ ശരദ് പവാർ മുംബൈയ്ക്ക് തിരിച്ചു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസാകട്ടെ ദില്ലിയിലേക്കും പോയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് വീതം ശിവസേന – കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച നടന്ന സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 133 വോട്ടുകൾ നേടി ബിജെപി വിജയിച്ചത് മഹാവികാസ് അഘാഡിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിൽ 27 വോട്ടുകൾ ഇതര പാർട്ടികളിൽ നിന്നും സ്വതന്ത്രരിൽ നിന്നുമാണ് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button