News

ആഗോള വ്യാപകമായി വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി, സെര്‍വര്‍ തകരാറിലെന്ന് സംശയം

ന്യൂഡല്‍ഹി: നിരവധി വെബ്സൈറ്റുകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. ‘500 പിശക്’ (500 Error) എന്ന് കാണിക്കുന്നതിനാല്‍ വലിയ ഇന്റര്‍നെറ്റ് തകരാറാണെന്ന് സംശയിക്കുന്നു. ‘500 ഇന്റേണല്‍ സെര്‍വര്‍ പിശക്’ ഉണ്ടെന്ന സന്ദേശം ലഭിച്ചതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്റ്റോക് ട്രേഡിംഗ് ആപുകളായ സിറോദ, അപ്‌ടോക്‌സ് എന്നിവ ട്വീറ്റിലൂടെ വ്യക്തമാക്കി.

Read Also: ‘സുരേന്ദ്രനും സുരേഷ്‌ ഗോപിയും ഒന്നിച്ച് പ്രവര്‍ത്തിക്കും’: വ്യാജ വാര്‍ത്തകൾക്കെതിരെ പ്രതികരണവുമായി ബി.ജെ.പി

‘ചില ഐഎസ്പികളിലെ ഉപയോക്താക്കള്‍ക്കായി ക്ലൗഡ് ഫ്‌ളയര്‍ നെറ്റ് വര്‍ക് വഴി കൈറ്റിലെ ഇടയ്ക്കിടെയുള്ള കണക്റ്റിവിറ്റി പ്രശ്നങ്ങളുടെ പരാതികള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു. ഞങ്ങള്‍ ഇത് ക്ലൗഡ് ഫ്‌ളയര്‍ ഉപയോഗിച്ച് പരിഹരിക്കുകയാണ്. അതിനാല്‍, ദയവായി മറ്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുക’, സിറോദ ട്വീറ്റ് ചെയ്തു.

‘ലോകമെമ്പാടുമുള്ള മിക്ക ഇന്റര്‍നെറ്റ് ബിസിനസുകളും ഉപയോഗിക്കുന്ന ക്ലൗഡ് ഫ്‌ളയര്‍ (നെറ്റ് വര്‍ക് ട്രാന്‍സിറ്റ്, പ്രോക്സി, സെക്യൂരിറ്റി പ്രൊവൈഡര്‍) ആഗോളതലത്തില്‍ തകരാര്‍ നേരിടുകയാണ്. ഇന്റര്‍നെറ്റിലെ തകരാറുകള്‍ കണ്ടെത്തുന്ന ഒരു സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ വഴി പരിശോധിച്ചപ്പോള്‍, ആഗോള വ്യാപകമായി ക്ലൗഡ് ഫ്‌ളയര്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി’, സിറോദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button