MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് 18കാരന്‍ പോക്സോക്കേസിൽ അറസ്റ്റിൽ

മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാ (18)നെയാണ് അറസ്റ്റ് ചെയ്തത്

മലപ്പുറം: പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18കാരൻ അറസ്റ്റിൽ. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാ (18)നെയാണ് അറസ്റ്റ് ചെയ്തത്.

Read Also : ഐസിഐസിഐ ബാങ്ക്: ഫിക്സഡ് ഡെപ്പോസിറ്റ് നിരക്ക് വീണ്ടും ഉയർത്തി

2022 ഫെബ്രുവരി 14-ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതി അപമാനിച്ചതായി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെയ് നാലിന് കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.

ജൂണ്‍ 20-ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button