KasargodLatest NewsKeralaNattuvarthaNews

വ്യാജരേഖ ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ: നാല് കോടി രൂപ തട്ടിയെടുത്തതായി പരാതി

കാസർഗോഡ്: വ്യാജരേഖ ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്ന് സിനിമാ നിർമ്മാതാവായ എം.ഡി. മെഹഫീസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വിവിധ തവണകളായി നാല് കോടി പതിനേഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. മെഹഫീസിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

2018 ലാണ് മെഹഫീസ് വ്യാജ രേഖകൾ നൽകി വായ്‌പയെടുത്തത്. രേഖകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് അധികൃതർ പരാതി നൽകുകയായിരുന്നു. അതേസമയം, ഇയാൾ ഒന്നിലധികം വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെഹഫീസ് നിർമ്മിച്ച സിനിമ അടുത്തയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button