Latest NewsNewsInternationalBusiness

ടെസ്‌ല: നിയമപോരാട്ടത്തിനൊരുങ്ങി പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ

ജോൺ ലിഞ്ച്, ഡാക്സ്റ്റൺ ഹാർട്സ്ഫീൽഡ് എന്നീ തൊഴിലാളികളാണ് കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുളളത്

ടെസ്‌ല കമ്പനിയോട് നിയമപരമായി ഏറ്റുമുട്ടാനൊരുങ്ങി പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. നേരത്തെ പിരിച്ചുവിടപ്പെട്ടവർ ഒറ്റക്കെട്ടായതോടെയാണ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ടത് രാജ്യത്തെ ഫെഡറൽ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ടാണെന്നാണ് തൊഴിലാളികളുടെ വാദം.

ജോൺ ലിഞ്ച്, ഡാക്സ്റ്റൺ ഹാർട്സ്ഫീൽഡ് എന്നീ തൊഴിലാളികളാണ് കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുളളത്. ടെക്സാസിലെ കോടതിയിലാണ് ഹർജി പരിഗണിക്കുക. നെവാദയിലെ സ്പാർക്സിൽ ടെസ്‌ലയുടെ ഗിഗാ ഫാക്ടറിയിലെ തൊഴിലാളികളായിരുന്ന ഇവരെ ജൂൺ മാസമാണ് ടെസ്‌ല പിരിച്ചുവിട്ടത്. രാജ്യത്തെ ഫെഡറൽ നിയമമനുസരിച്ച്, ജീവനക്കാരെ പിരിച്ചുവിടുന്നതിന് 60 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ.

Also Read: വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം നിരസിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് മാര്‍പാപ്പ

shortlink

Related Articles

Post Your Comments

Related Articles


Back to top button