MalappuramKeralaNattuvarthaLatest NewsNews

വായന മാസാചരണത്തിന് തുടക്കമായി

മലപ്പുറം: കിഴിശ്ശേരി ജി.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം പ്രമുഖ കാരിക്കേച്ചർ ആർട്ടിസ്റ്റായ ബഷീർ കിഴിശ്ശേരി നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾക്ക് കാർട്ടൂൺ കളരിയും നടത്തി. പി.എൻ. പണിക്കരുടെ കാരിക്കേച്ചർ വരച്ചു കൊണ്ടാണ് വയന മാസാചരണം ഉത്ഘാടനം ചെയ്തത്.

തുടർന്ന്, പ്രമുഖ സാഹിത്യകാരൻമാരെ അനായാസമായി വരക്കുന്ന കാർട്ടൂൺ രചനാ ശൈലിയും, ഡൂഡിൽ ആർട്ടും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ശ്രീ ജോണി തോമസ്, വിദ്യാരംഗം കിഴിശ്ശേരി ഉപജില്ലാ കൺവീനർ ശ്രീ. പി. മനോജ് മാസ്റ്റർ, പി. അഷ്റഫ് മാസ്റ്റർ, കെ.എ. പ്രസീജ ടീച്ചർ, എം. ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു.

shortlink

Post Your Comments


Back to top button