Latest NewsNews

ജൂൺ 23 : പൊതു സേവന ദിനം

'കോവിഡ്-19-ൽ നിന്ന് മെച്ചപ്പെട്ട രീതിയിൽ വീണ്ടെടുക്കൽ: സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നൂതന പങ്കാളിത്തം വർദ്ധിപ്പിക്കുക'

ലോകരാഷ്‌ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്രസംഘടനയാണ്‌ ഐക്യരാഷ്‌ട്ര സഭ. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങള്‍ നിയന്ത്രിക്കുന്ന മധ്യസ്ഥനായും അവികസിത സമൂഹങ്ങളുടെയും സാമ്പത്തിക- സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സ്ഥാപനമായും നിലനിൽക്കുന്ന ഐക്യരാഷ്‌ട്ര സഭ 1945 ഒക്ടോബർ 24 നാണ് രൂപം കൊണ്ടത്.

read also:ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങള്‍ 

സമൂഹത്തിനായുള്ള സേവനത്തിന്റെ മൂല്യവും ഗുണവും ആഘോഷിക്കുന്നതിനും വികസന പ്രക്രിയയിൽ പൊതു സേവനത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനുമായി ജൂൺ 23  ഐക്യരാഷ്ട്രസഭ  പൊതു സേവന ദിനമായി ആചരിക്കുന്നുണ്ട്. ‘കോവിഡ്-19-ൽ നിന്ന് മെച്ചപ്പെട്ട രീതിയിൽ വീണ്ടെടുക്കൽ: സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നൂതന പങ്കാളിത്തം വർദ്ധിപ്പിക്കുക’ എന്ന പ്രമേയത്തിന് കീഴിലാണ് ഈ വർഷം ഐക്യരാഷ്ട്ര പൊതു സേവന ദിനം ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button