Latest NewsIndiaNewsTechnology

കുതിച്ചുയർന്ന് ജിസാറ്റ് 24, വിക്ഷേപണം വിജയകരം

ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തിയത്

ജിസാറ്റ് 24 വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ ദൗത്യ കരാറായിരുന്ന ജിസാറ്റ് 24 ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ സ്പേസ് പോർട്ടലിൽ നിന്നാണ് വിക്ഷേപിച്ചത്. ഇന്ത്യൻ വാർത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24.

ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ഏരിയൻസ്പേസ്. കൂടാതെ, ഏരിയൻസ്പേസ് ഭ്രമണപഥത്തിൽ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 24.

Also Read: വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു

2019 ലാണ് സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസായി ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനെ രൂപീകരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകൾ വിപുലീകരിക്കുന്നതിന് വേണ്ടിയാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനെ രൂപീകരിച്ചത്. ഉപഗ്രഹ നിർമ്മാണ ചുമതല ഐഎസ്ആർഒ ആണെങ്കിലും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനാണ് പൂർണ നിയന്ത്രണമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button