Latest NewsNewsIndia

രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി: എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഉച്ചയോടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുർമുവിന് അമിത് ഷാ വിജയാശംസകൾ നേർന്നു.

‘എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. മുർമുവിന് വിജയാശംസകൾ നേർന്നു. രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മുർമുവിന്റെ പേര് നിർദ്ദേശിച്ചതിൽ ഗോത്രസമൂഹം അഭിമാനിക്കുന്നുണ്ടാകും. മുർമുവിന്റെ ഭരണമികവും, പൊതുജനസേവനത്തിലുള്ള മുൻപരിചയവും രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്,’ അമിത് ഷാ ട്വിറ്ററിൽ വ്യക്തമാക്കി.

വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു

രാവിലെ ഡൽഹിയിൽ എത്തിയ ദ്രൗപതി മുർമു ഔദ്യോഗിക വസതിയിൽ എത്തി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് അമിത് ഷായെ സന്ദർശിച്ചത്. തുടർന്ന്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെയും മുർമു സന്ദർശിച്ചു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനായി വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന മുർമു, ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button