Latest NewsKeralaNews

എം.പി ഓഫിസിലേക്ക് എസ്.എഫ്‌.ഐ മാർച്ച്: ശക്തമായി അപലപിച്ച് മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: എസ്.എഫ്‌.ഐ മാർച്ചിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതിനെതിരെയായിരുന്നു എം.പി ഓഫീസിലേക്ക് എസ്.എഫ്‌.ഐ മാർച്ച് നടത്തിയത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍, അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അ‌തേസമയം, സംഭവത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. സി.പി.ഐ.എം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

എം.പി ഓഫീസിലേക്ക് എസ്.എഫ്‌.ഐ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പോലീസ് ലാത്തിവീശി. എം.പി യുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button