Latest NewsNewsLife StyleHealth & Fitness

രുചികരമായ ചിക്കൻ തോരൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം

ചേരുവകൾ

ചിക്കൻ കഷ്ണങ്ങൾ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) – 1/2 കിലോ

സവാള (അരിഞ്ഞത്) – 2 കപ്പ്

വെളുത്തുള്ളി (അരിഞ്ഞത്) – 2 ടീസ്പൂൺ

ഇഞ്ചി കൊത്തിയരിഞ്ഞത് – 2 ടീസ്പൂൺ

പച്ചമുളക് അരിഞ്ഞത് – 8

ചിക്കൻ മസാലപൊടി – 2 ടീസ്പൂൺ

കുരുമുളക് (പൊടിച്ചത്) – 1 ടീസ്പൂൺ

കടുക് 1 ടീസ്പൂൺ

കറിവേപ്പില

തേങ്ങ തിരുമ്മിയത് – 1 കപ്പ്

മല്ലിയില – 1 /2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

ജീരകം – 1 ടീസ്പൂൺ

വയണയില – ഒന്ന്

ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ

Read Also : പ്രസവ സമയത്ത് കുഞ്ഞിന്റെ തല ഛേദിച്ച് ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു: ആശുപത്രിയില്‍ നടന്ന അരും കൊലയ്ക്ക് നേരെ പ്രതിഷേധം

തയ്യാറാക്കുന്ന വിധം

ഒരു കടായിയിൽ 3 ടീസ്പൂൺ എണ്ണയെടുത്ത് ചൂടാക്കുക. കടുക്, ജീരകം, കറിവേപ്പില, ഇഞ്ചി, ഉഴുന്ന് പരിപ്പ്, വെളുത്തുള്ളി എന്നിവ ഇതിലേക്കിടുക. തുടർന്ന് പച്ചമുളകും സവാളയും ചേർക്കുക, നന്നായി ഇളക്കി അല്പം കഴിഞ്ഞ് ഇതിലേക്കിട്ട് ചിക്കൻ ഇടുക. ചെറുതായി ഇളക്കി ചേർക്കണം. ചിക്കൻ മസാല, കുരു മുളകു പൊടി, മഞ്ഞൾ പൊടി എന്നിവ ഇതിലേക്കിട്ട് മിക്‌സ് ചെയ്യണം. ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. പാത്രം അടച്ച് വേവിക്കുക. വെള്ളം വറ്റുമ്പോൾ തേങ്ങ തിരുമ്മിയത് ഇടുക. അല്പനേരം കൂടി പാകം ചെയ്യുക. അരിഞ്ഞ മല്ലിയില കൂടിയിട്ട് ഇളക്കുക. രുചികരമായ ചിക്കൻ തോരൻ തയ്യാർ.

shortlink

Post Your Comments


Back to top button