KeralaLatest NewsNews

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജാർഖണ്ഡ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ദ്രൗപതി മുർമു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയെ സന്ദർശിച്ച് എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് മുർമു ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദർശിച്ചത്.

Read Also: 2019 മുതല്‍ നടന്ന അവിശ്വാസ പ്രമേയങ്ങളില്‍ നേട്ടമുണ്ടാക്കിയത് ബിജെപി: മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല

അതേസമയം, ബിഎസ്പി നേതാവ് മായാവതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എൻസിപി നേതാവ് ശരത് പവാർ, തൃണമൂൽ കോൺഗ്രസ് മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ കഴിഞ്ഞ ദിവസം ദ്രൗപതി മുർമു  തേടിയിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർക്കൊപ്പമെത്തിയാണ് കഴിഞ്ഞ ദിവസം ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാമനിർദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പിന്തുണച്ചു.

കേന്ദ്രമന്ത്രിമാർ, മുതിർന്ന ബി.ജെ.പി നേതാക്കൾ, ബി.ജെ.പി മുഖ്യമന്ത്രിമാർ, എൻ.ഡി.എ സഖ്യകക്ഷി നേതാക്കൾ, ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ നാമനിർദേശ പത്രികാ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.

Read Also: വീട്ടുജോലിക്കായി കുവൈറ്റിൽ പോയ വീട്ടമ്മയെ ലൈംഗിക തൊഴിലാളിയാകാൻ നിർബന്ധിച്ചു: ക്രൂര മർദ്ദനവും പട്ടിണിക്കിടലും

shortlink

Related Articles

Post Your Comments

Related Articles


Back to top button