Latest NewsIndia

6 കുട്ടികളുടെ അമ്മയായ കാമുകി ബ്ലാക്‌മെയിൽ ചെയ്തതിന് പ്രതികാരം: കൊലക്കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ഫാമിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി  ഫോണ്‍ കോൾ വന്നതനുസരിച്ച് പൊലീസ് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കൊല്ലപ്പെട്ടു കിടന്നത് ആറ് കുട്ടികളുടെ അമ്മയായ യുവതിയായിരുന്നു. ഈ കൊലപാതകത്തിൽ പിടിയിലായത് യുവാവായ ഓട്ടോറിക്ഷാ ഡ്രൈവർ. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ അജയ് (26) ആണ് അറസ്റ്റിലായത്. ഷോള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പ് മോഹന്‍ ഗാര്‍ഡനില്‍ താമസിക്കുന്ന ഭാര്യാ സഹോദരിയെ കാണാന്‍ വന്ന ആറ് കുട്ടികളുടെ അമ്മയായ (35) യുപി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നിരവധി റെയ്ഡുകള്‍ നടത്തിയ ശേഷമാണ് അജയ് അറസ്റ്റിലായത്. ഇ-റിക്ഷാ ഡ്രൈവറായ അജയ്‌യുമായി യുവതിക്ക് ഒരു വര്‍ഷമായി ബന്ധമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇരയായ യുവതി തന്നോട് പണം ആവശ്യപ്പെടുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും തുടര്‍ന്ന് അവളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു.

ഇരയായ യുവതി തന്റെ സഹോദര ഭാര്യയെ കാണാന്‍ വന്നതിനാലാണ് അജയ് കുറ്റകൃത്യം ചെയ്യാന്‍ ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ച യുവതിയെ ബന്ധപ്പെട്ടതിന് ശേഷം ഇയാള്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികബന്ധവും പുലർത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം യുവതിയുടെ ഫോണും കൈക്കലാക്കി പോയി. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കൊപ്പം രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഡിസിപി (ദ്വാരക) ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button