Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാൻ ഹോത്വാവ് ഡബ്ല്യു10, പ്രത്യേകതകൾ ഇങ്ങനെ

6.53 എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

ഹോത്വാവ് ഡബ്ല്യു10 സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ 27 മുതലാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. സ്മാർട്ട്ഫോണിന്റെ കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം.

6.53 എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 720×1,600 ആണ് പിക്സൽ റെസല്യൂഷൻ. മീഡിയടെക് ഹീലിയോ എ 22 ആണ് പ്രോസസർ. 4 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. കൂടാതെ, സ്റ്റോറേജ് വിപുലീകരിക്കാൻ 512 ജിബിയുടെ മൈക്രോ എസ്ഡി കാർഡിന്റെ സപ്പോർട്ടും ഉണ്ട്.

Also Read: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ദിനം : MSME ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്താണ്?

ഓറഞ്ച്, ഗ്രേ എന്നീ നിറങ്ങളിൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത ബാറ്ററി ലൈഫാണ്. 15,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. കൂടാതെ, 1,200 മണിക്കൂർ വരെ സ്റ്റാൻഡ്ബൈ സമയവും ലഭിക്കും. ജൂൺ 27 മുതൽ ജൂലൈ 1 വരെ ആലിഎക്സ്പ്രസിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുന്നത്. ഏകദേശം 99.99 ഡോളറാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button