Latest NewsNewsIndia

പ്രതിപക്ഷ പാര്‍ട്ടികള്‍ മല്‍ത്സരം ഒഴിവാക്കണം: നിര‍ഞ്ജന്‍ ബി.സി

സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവ് രാഷ്ട്രപതിയാകുന്നതിന് പ്രതിപക്ഷം പൂര്‍ണപിന്തുണ നല്‍കണം

ഭുവനേശ്വർ: എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുര്‍മു രാഷ്ട്രപതി പദവിയിലെത്തുന്നത് അഭിമാന നിമിഷമാണെന്ന് ഒഡീഷയിലെ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവും ബിജു ജനതാദള്‍ രാജ്യസഭാംഗവുമായ നിര‍ഞ്ജന്‍ ബി.സി. പ്രതിപക്ഷപ്പാര്‍ട്ടികള്‍ മല്‍ത്സരം ഒഴിവാക്കണമെന്നും മുര്‍മു ഏറെ ജനപ്രീതിയുള്ള നേതാവാണെന്നും അവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനകാലം ഓര്‍മ്മിച്ച് നിരഞ്ജന്‍ ബി.സി പറഞ്ഞു.

Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി

‘എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക്കിന്‍റെ ബിജു ജനതാദള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുര്‍മുവിന്‍റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് ബി.ജെ.ഡി പ്രതിനിധികളുമുണ്ടായിരുന്നു. ഒഡീഷമന്ത്രിയായിരുന്നപ്പോഴും ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നപ്പോഴും മുര്‍മു ഏറെ ജനപ്രിയയായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവ് രാഷ്ട്രപതിയാകുന്നതിന് പ്രതിപക്ഷം പൂര്‍ണപിന്തുണ നല്‍കണം’- ബിജു ജനതാദള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button