ErnakulamLatest NewsKeralaNattuvarthaNews

‘ഇനി ‘അമ്മ’യിലില്ല’: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി

കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താരസംഘടനയുടെ യോഗം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനും അമ്മ ഭാരവാഹികൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതിനുമാണ് നടപടി.

യോഗം ചിത്രീകരിച്ച ഷമ്മി തിലകന്റെ നടപടി തെറ്റാണെന്നും അംഗങ്ങൾക്കെതിരെ ആരോപണമുന്നയിച്ചത് അച്ചടക്ക ലംഘനമാണെന്നുമാണ് യോഗത്തിലെ പൊതുവികാരം. സംഭവവുമായി ബന്ധപ്പെട്ട്, സംഘടനയുടെ അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ വിശദീകരണം നല്‍കിയിരുന്നില്ല.

‘വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ’: മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗം ഷമ്മി തിലകൻ മൊബൈലിൽ ചിത്രീകരിച്ചത് വിവാദമായിരുന്നു. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അം​ഗങ്ങൾ രംഗത്തെത്തുകയായിരുന്നു.

അതേസമയം, യുവനടിയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ വിജയ് ബാബു, താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി. നിലവില്‍ അമ്മയില്‍ അംഗമായ വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും, തുടര്‍ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നിരിക്കെയാണ്, യോഗത്തിലേക്ക് വിജയ് ബാബു എത്തിച്ചേർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button