Latest NewsNewsIndia

അഗ്നിപഥ്: പ്രവേശനം തേടാൻ യുവാക്കളുടെ കുത്തൊഴുക്ക്, വെറും 3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ

ജൂൺ 24 മുതലാണ് വ്യോമസേനയിൽ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

‘ഒൺലൈനായി കര നാവിക വ്യോമ സേനകൾ അപേക്ഷകൾ ക്ഷണിച്ചപ്പോൾ ഉണ്ടാകുന്നത് ആവേശകരമായ പ്രതികരണം. വ്യോമസേന മൂന്ന് ദിവസ്സങ്ങൾക്ക് മുൻപാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ഇതുവരെ 59,000 പേർ അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ വ്യേമസേന സേവനത്തിന് അപേക്ഷ നൽകി. യുവാക്കൾ അഗ്‌നിപഥ് പദ്ധതിയുടെ ഗുണവശം മനസ്സിലാക്കി തുടങ്ങിയത് കൊണ്ടാണ് മികച്ച പ്രതികരണം. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേർ അപേക്ഷിച്ചത്.’- വ്യോമസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also: അഗ്നിപഥ് വിരുദ്ധ കലാപം ആസൂത്രിതം : കേന്ദ്ര റിപ്പോര്‍ട്ട്

എന്നാൽ, ജൂൺ 24 മുതലാണ് വ്യോമസേനയിൽ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷൻ അവസാനിക്കും. 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്‌നിപഥിൽ അവസരം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button