ThiruvananthapuramKeralaNattuvarthaLatest NewsNews

നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയിൽ കനമുള്ളത് കൊണ്ട്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത്, മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധം, ജനങ്ങൾ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് സി.പി.എമ്മിനുള്ളതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭയിലും മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഫാസിസിറ്റ് ഭരണകൂടം വിലക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി ഓഫീസ് ആക്രമണം: കെ.എസ്.യു സംസ്ഥാന നേതാവുള്‍പ്പെടെ ഏഴ് പേർ അറസ്റ്റിൽ

ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിങ് ജോങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയൻ കേരളത്തിലും നടപ്പിലാക്കുന്നതെന്നും ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ച് നാണംകെടാതെ, രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. കോവിഡ് കാലത്ത് പാർലമെന്റിൽ മാദ്ധ്യമ പ്രവർത്തകരുടെ എണ്ണം ചുരുക്കിയപ്പോൾ, മാദ്ധ്യമ വിലക്കെന്ന് പ്രഖ്യാപിച്ച ബുദ്ധി ജീവികളെയും സാംസ്കാരിക നായകൻമാരെയും ഇപ്പോൾ കാണാനില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നിഷേധിച്ചത് തെറ്റ്

മാദ്ധ്യമ വിലക്കിനെ സംബന്ധിച്ച് സ്പീക്കറുടെ മറുപടി അരിയാഹാരം കഴിക്കുന്നവർ ആരും വിശ്വസിക്കില്ലെന്നും അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ചെയ്തത് തന്നെയാണ്, ഇപ്പോൾ പിണറായി വിജയൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. അന്ന് മാദ്ധ്യമങ്ങൾക്ക് സെൻസറിംഗ് ഏർപ്പെടുത്തിയെങ്കിൽ, ഇന്ന് പി.ആർ.ഡി ഔട്ട് മാത്രമാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ദിരക്കെതിരായ വാർത്തകൾ എല്ലാം കേന്ദ്രവാർത്താ വിതരണ മന്ത്രാലയം വെട്ടിയത് പോലെ, സഭക്കുള്ളിലെ പ്രതിഷേധ ദൃശ്യങ്ങൾ പി.ആർ.ഡി നൽകിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button