KeralaLatest NewsNews

കറുപ്പണിഞ്ഞ് പ്രതിപക്ഷം: മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിഷേധം, സഭ നിര്‍ത്തിവെച്ചു

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവും പ്രതിപക്ഷ ശ്രമം.

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് കറുപ്പണിഞ്ഞ് പ്രതിപക്ഷം. യു.ഡി.എഫ് യുവ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്. ടി സിദ്ദിഖ് എം.എൽ.എ അടിയന്തര പ്രമേയത്തിന് നേട്ടീസ് നൽകി. പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചത്. ശേഷം അദ്ദേഹം ചേംബറിലേക്ക് മടങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് സഭാ ചട്ടങ്ങള്‍ക്കെതിരാണെന്ന് എം.ബി രാജേഷ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി.

Read Also: വൈദ്യരത്നം: ആയുർവേദ ഡോക്ടർമാർക്ക് തുടർ വിദ്യാഭ്യാസ പരിപാടി നടത്തും

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവും പ്രതിപക്ഷ ശ്രമം. രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തിന്റേയും അതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സമ്മേളനം ആരംഭിച്ചത്. വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും ഭരണപക്ഷം ആയുധമാക്കിയേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button