Latest NewsNewsLife Style

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ!

മഞ്ഞളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു.

നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമാണത്രേ. മുഴകൾക്കുളളിൽ പുതിയ രക്തക്കുഴലുകൾ രൂപപ്പെടുന്നത് തടയാനുളള കഴിവ് മഞ്ഞളിനുളളതായി പഠനങ്ങൾ പറയുന്നു. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമികൾ നശിക്കും. മഞ്ഞൾ എല്ലുകൾക്ക് കരുത്തു പകരുകയും ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുകയും ചെയ്യുന്നു.

കൂടാതെ, ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഏറെ ഗുണകരമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകർ പറയുന്നു. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ ഉപയോഗിക്കുന്നു. പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. എന്നാൽ, ഇത്തരം പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button