KeralaLatest NewsNews

സഭയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത് ചട്ട വിരുദ്ധമാണ്: സ്പീക്കര്‍

അപേക്ഷ നല്‍കിയ എല്ലാ മാധ്യമപ്രവർത്തകർക്കും പാസ് പുതുക്കി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി സ്പീക്കർ എം.ബി രാജേഷ്. പാസ് അനുവദിച്ച എല്ലാ മാധ്യമ പ്രവർത്തകരേയും നിയമസഭ ഹാളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മാധ്യമ വിലക്ക് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വാച്ച് ആൻഡ്‌ വാർഡിന് പാസ് പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്യാമറ ടീമിനുളള നിയന്ത്രണം നേരത്തെയുളളതാണെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമങ്ങൾ ഇന്ന് പ്രചരിപ്പിച്ച ചില വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സ്പീക്കർ ആരോപിച്ചു.

‘വാർത്ത നൽകുന്നത് സംഘടിതവും ആസൂത്രിതവുമായി നടത്തുന്നതായി തോന്നി. സഭ ടി.വിയുടെ രീതി സഭ നടപടി കാണിക്കുക എന്നതാണ്. സഭയിൽ രണ്ട് ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടായി. ഈ പ്രതിഷേധമൊന്നും കാണിച്ചിട്ടില്ല. സഭ ചട്ട പ്രകാരം എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും സ്പീക്കർ പറഞ്ഞു. ഒരു സ്പീകര്‍ക്കും അങ്ങനെ നിലപാട് എടുക്കാനാവില്ല. ചട്ട പ്രകാരം ചെയ്യാന്‍ പറ്റാത്തതിന് വാശി പിടിച്ചിട്ട് കാര്യമില്ല. ലോക്‌സഭ നടപടിക്രമം മാതൃകയാക്കിയാണ് സഭാ ടിവിയുടെ പ്രവര്‍ത്തനം. സാധാരണ രീതിയില്‍ തന്നെയാണ് ഇന്നും ദൃശ്യങ്ങള്‍ കാണിച്ചത്’- സ്പീക്കർ വ്യക്തമാക്കി.

Read Also: ‘അമ്മ മാഫിയാ സംഘത്തേക്കാള്‍ അപ്പുറമാണ്’: സംഘടന സ്ഥാപിച്ചത് തന്റെയും പൈസ കൊണ്ടാണെന്ന് ഷമ്മി തിലകൻ

‘അപേക്ഷ നല്‍കിയ എല്ലാ മാധ്യമപ്രവർത്തകർക്കും പാസ് പുതുക്കി നല്‍കിയിട്ടുണ്ട്. ക്യാമറ ടീമിന് ഇന്ന് മാത്രം നിയന്ത്രണം പാടില്ലെന്ന് വാദിക്കുന്നത് ദുരൂഹതയുണ്ട്. സഭയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത് ചട്ട വിരുദ്ധമാണ്. അത് കേട്ടുകേൾവി ഇല്ലാത്തതും ഗൗരവതരവുമാണ്. ദൃശ്യം പകര്‍ത്തിയത് പരിശോധിക്കുന്നു. സഭാ പെരുമാറ്റച്ചട്ടം മാധ്യമങ്ങള്‍ക്കും ബാധകമാണ്’- സ്പീക്കർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button