Latest NewsIndia

15-20 എംഎൽഎമാർ പാർട്ടിയുമായി ബന്ധപ്പെടുന്നു: അവർക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് ശിവസേന

മുംബൈ: വിമത ചേരിയിലേക്ക് മാറിയ 15 മുതൽ 20ഓളം എംഎൽഎമാർ പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്നു വ്യക്തമാക്കി ശിവസേന. പാർട്ടി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ എംഎൽഎമാരെല്ലാം ശിവസേനയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ആദിത്യ താക്കറെ പറഞ്ഞു. അവർ താനുമായും മുതിർന്ന ശിവസേന നേതാക്കളുമായും വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിമത ചേരിയിലേക്ക് പോയ അവരുടെ അവസ്ഥ ഇപ്പോൾ തടവുപുള്ളികളുടെ പോലെയാണ്. ആദ്യം അവർ സൂറത്തിലായിരുന്നു, ഇപ്പോൾ ഗുവാഹത്തിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ആദിത്യ താക്കറെ ചൂണ്ടിക്കാട്ടി.

Also read: ക്രിമിയയിൽ തൊട്ടാൽ മൂന്നാം ലോക മഹായുദ്ധം: മുന്നറിയിപ്പു നൽകി മെദ്വെദേവ്

ഏക്നാഥ് ഷിൻഡെ നയിക്കുന്ന വിമത ചേരിക്ക് അധികം ആയുസ്സില്ലെന്നും, അവർ എല്ലാവരും സ്വന്തം പാർട്ടിയിലേക്ക് മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയതിൽ അതൃപ്തരായ എംഎൽഎമാരാണ് ശിവസേന വിട്ടു പോകാൻ നിൽക്കുന്നത്. ഈ നടപടിയെ ചതി എന്നാണ് ശിവസേന നേതൃത്വം വിശേഷിപ്പിക്കുന്നത്. പാർട്ടിയിലെ ആഭ്യന്തര പിളർപ്പിനു പുറകിൽ ബിജെപിയാണെന്നും പരക്കെ അഭ്യൂഹമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button