ThrissurNattuvarthaLatest NewsKeralaNews

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

പട്ടാമ്പി സ്വദേശിയും തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനുമായ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്

തൃശൂർ: കാറും കെഎസ് ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശിയും തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനുമായ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്.

തൃശൂർ കൊരട്ടിക്കരയിൽ ആണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് അപകടം നടന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also : യുദ്ധത്തടവുകാരെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളെ സൈന്യം തിരഞ്ഞുപിടിച്ച് കൊന്നു: റഷ്യ

അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാർ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button