KannurKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : കാസ്റ്റ് അയൺ പാത്രത്തിൽ പാചകം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരിട്ടി സി.ഐ. കെ.ജെ.ബിനോയും റൂറല്‍ എസ്.പി.യുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button