Latest NewsIndiaNews

കുതിച്ചുയർന്ന് പി.എസ്.എൽ.വി സി-53: വിജയ ദൗത്യം കൈവരിച്ച് ഐ.എസ്.ആര്‍.ഒ

കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് ഐ.എസ്.ആർ.ഒ ബ്രസീലിന്‍റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്.

ശ്രീഹരിക്കോട്ട: പി.എസ്.എല്‍.വി സി-53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി-53 ഐ.എസ്.ആര്‍.ഒയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പി.എസ്.എൽ.വി സി-53 ദൗത്യം വിക്ഷേപിച്ചത്.

പി.എസ്.എൽ.വിയുടെ അൻപത്തിയഞ്ചാമത്തേയും പി.എസ്.എൽ.വി കോർ എലോൺ റോക്കറ്റിന്‍റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്ന് വിജയകരമായി നടന്നത്. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് പി.എസ്.എൽ.വി സി-53. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച് ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പി.എസ്.എൽ.വി വഹിച്ചത്.

Read Also: ഫോക്സ്കോൺ: ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ചിന് പിന്നാലെ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു

നാല് ഘട്ടങ്ങളുള്ള പി.എസ്.എൽ.വി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പി.എസ്.എൽ.വി ദൗത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. ഡി.എസ് -ഇ.ഒ, NeuSAR (രണ്ടും സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍. കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് ഐ.എസ്.ആർ.ഒ ബ്രസീലിന്‍റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button