KottayamLatest NewsKeralaNattuvarthaNews

നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ കയറി നിര്‍മാണ സാമഗ്രികള്‍ കവർന്നു : പ്രധാന പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി പാറക്കടവ് ഓരായിരത്തില്‍ അഹദ് ഫൈസലിനെയാണ് പൊലീസ് പിടികൂടിയത്

കാഞ്ഞിരപ്പള്ളി: നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ കയറി നിര്‍മാണ സാമഗ്രികള്‍ കവര്‍ന്ന് വില്‍ക്കുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി പാറക്കടവ് ഓരായിരത്തില്‍ അഹദ് ഫൈസലിനെയാണ് പൊലീസ് പിടികൂടിയത്. സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ രണ്ടുപേരുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Read Also : മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഹെയർ പാക്കുകൾ ഇതാ..

ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു മോഷണം. നിര്‍മാണം നടക്കുന്ന വീടുകളില്‍ സന്ദര്‍ശനം നടത്തി മോഷ്ടിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ കണ്ടുവെക്കുകയാണ് ഇവരുടെ പതിവ്. പിന്നീട് രാത്രിയെത്തി മോഷ്ടിച്ച്‌ ആക്രി കടകളില്‍ കൊടുത്ത് പണം വാങ്ങുകയാണ് പതിവ്.

ആക്രിക്കടകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button