Latest NewsUAENewsInternationalGulf

വാഹനത്തിൽ പോലീസ് എമർജൻസി ലൈറ്റ് ഉപയോഗിച്ചു: രണ്ടു പേർ അറസ്റ്റിൽ

ദുബായ്: സ്വകാര്യ വാഹനങ്ങളിൽ പൊലീസ് എമർജൻസി ലൈറ്റുകൾ സ്ഥാപിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിന് വഴിയൊരുക്കുന്നതിനായി പോലീസ് കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും മാത്രമായി ഘടിപ്പിക്കാൻ അവകാശമുള്ള ചുവപ്പും നീലയും നിറമുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also: ലോഡ്ജ് മുറിയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, പെണ്‍കുട്ടിയുടെ നില ഗുരുതരം

ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

വാഹനങ്ങളിൽ എമർജെൻസി ലൈറ്റ് ഘടിപ്പിച്ചവർക്കെതിരെ കേസ് ഫയൽ ചെയ്യുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. എത്രത്തോളം രൂപയാണ് പ്രതികളിൽ നിന്നും ഈടാക്കിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: വിസയ്ക്കായി കൊച്ചിയിലെത്തിയ പെൺകുട്ടികളിലൊരാളെ ലോഡ്ജിൽ കണ്ടെത്തിയത് കോമ സ്റ്റേജിൽ: ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button