KeralaLatest NewsNewsBusiness

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ദോഷം, സ്വർണത്തിന്റെ ഇ-വേ ബില്ലിനെതിരെ വ്യാപാരികൾ രംഗത്ത്

രണ്ടുലക്ഷം രൂപ മൂല്യമുള്ള സ്വർണം കൈവശം വയ്ക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമാണ് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത്

സ്വർണത്തിന് ഇ-വേ ബിൽ ബാധകമാക്കിയതോടെ വ്യാപാരികൾ രംഗത്ത്. ഇ-വേ ബിൽ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലയിരുത്തൽ. സ്വർണ വ്യാപാര, വ്യവസായ മേഖലകളിൽ പ്രശ്നം സൃഷ്ടിക്കുന്ന ഇ-വേ ബിൽ നടപ്പാക്കരുതെന്നും എകെജിഎസ്എംഎ ആവശ്യപ്പെട്ടു.

രണ്ടുലക്ഷം രൂപ മൂല്യമുള്ള സ്വർണം കൈവശം വയ്ക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമാണ് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത്. നിർമ്മാണ ഘട്ടത്തിൽ സ്വർണം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഇ-വേ ബിൽ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വാദം. കൂടാതെ, സ്വർണം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന വിവരങ്ങൾ ചോർന്ന് പോകാനും സാധ്യതയുണ്ട്. ഇത് നിരവധി സാമൂഹ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.

Also Read: ‘ഇന്ത്യ ഹിന്ദുക്കളുടെത് മാത്രമല്ല’: ഇന്ത്യൻ ജനത ഐക്യം നിലനിർത്താൻ പ്രവർത്തിക്കണമെന്ന് അമർത്യ സെൻ

ഇ-വേ ബിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ദോഷം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. നിയമം നടപ്പാക്കുന്നതിനെതിരെ, കർശന നിലപാടുകൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് എകെജിഎസ്എംഎ.

shortlink

Related Articles

Post Your Comments

Related Articles


Back to top button