Latest NewsNewsIndia

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന് സൂചന

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ബിജെപിയില്‍ ചേരുമെന്ന് സൂചന

അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ബിജെപിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിലവില്‍ ലണ്ടനില്‍ തുടരുന്ന സിംഗ് മടങ്ങിയെത്തിയാല്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

Read Also: ആഗോള വിപണിയിൽ കുതിച്ചുയർന്ന് അസംസ്കൃത എണ്ണ വില, രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് അധിക നികുതി ചുമത്തി

ശസ്ത്രക്രിയക്ക് വേണ്ടിയായിരുന്നു അമരീന്ദര്‍ സിംഗ് ലണ്ടനിലെത്തിയത്.  അടുത്ത ആഴ്ച അദ്ദേഹം തിരികെയെത്തുമെന്നും ഇതിന് പിന്നാലെ ബിജെപിയില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം സംസാരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ അതിരൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയായിരുന്നു ക്യാപ്റ്റന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നും വിട്ടത്. തുടര്‍ന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തില്‍ മൂന്ന് പ്രാവശ്യം അധികാരത്തിലിരുന്ന നേതാവാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button