PalakkadKeralaNattuvarthaLatest NewsNews

ചന്ദനം മുറിക്കുന്നതിനിടെ വനം വകുപ്പ് വാച്ചറടക്കം ആറുപേർ അറസ്റ്റിൽ

ഷോളയൂർ നല്ലശിങ്ക സ്വദേശി രംഗസ്വാമി, കീരിപ്പതി സ്വദേശികളായ അങ്കപ്പൻ, ചിന്നസ്വാമി, പ്രവീൺകുമാർ, കാളിദാസൻ, തിരുകുമാർ എന്നിവരാണ് ഷോളയൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്

അഗളി: ചന്ദനം മുറിക്കുന്നതിനിടെ വനം വകുപ്പ് വാച്ചറടക്കം ആറുപേർ പിടിയിൽ. ഷോളയൂർ നല്ലശിങ്ക സ്വദേശി രംഗസ്വാമി, കീരിപ്പതി സ്വദേശികളായ അങ്കപ്പൻ, ചിന്നസ്വാമി, പ്രവീൺകുമാർ, കാളിദാസൻ, തിരുകുമാർ എന്നിവരാണ് ഷോളയൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പഴനിസ്വാമി എന്നയാൾ ഓടിമറഞ്ഞു.

അട്ടപ്പാടി ഷോളയൂർ കീരിപ്പതിയിൽ ആണ് സംഭവം. വനപാലകരുടെ പട്രോളിങ്ങിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 36 കിലോ ചന്ദനവും ആയുധങ്ങളും പിടിച്ചെടുത്തു. അങ്കപ്പൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഫയർ വാച്ചറാണ്.

Read Also : ഷർട്ടിന്റെ കോളറിനുപിടിച്ച്‌ താഴെ വലിച്ചിട്ടു: ബസ് ജീവനക്കാർ മർദ്ദിച്ചെന്ന് വിദ്യാർത്ഥിനിയുടെ പരാതി

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തോമസ്, ആനന്ദ്, ഷഫിന, വാച്ചർമാരായ രങ്കമ്മാൾ, മണ്ണൻ, മണികണ്ഠൻ, ലക്ഷ്മി എന്നിവരടങ്ങിയ പരിശോധനാ സംഘമാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button