Latest NewsNewsLife StyleHealth & Fitness

ശരീരത്തിലുണ്ടാകുന്ന ഈ ലക്ഷണങ്ങള്‍ പറയുന്നത്

വിറ്റാമിന്‍ ഇയുടെ കുറവ് പരിഹരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നാണ്. പതിമൂന്ന് തരം വിറ്റാമിനുകള്‍ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ ഇ. ശരീരത്തില്‍ വിറ്റാമിന്‍ ഇയുടെ കുറവ് എങ്ങനെ തിരിച്ചറിയാം. ന്യൂട്രീഷന്‍ രംഗത്തെ വിദഗ്ധ ഡോക്ടമാര്‍ പറയുന്നത് വിറ്റാമിന്‍ ഇയുടെ കുറവ് മൂലം പ്രധാനമായും നാല് ലക്ഷണങ്ങളാണ് കണ്ട് വരുന്നത്.

മുടികൊഴിച്ചില്‍….

ആദ്യമായി കണ്ട് വരുന്ന ലക്ഷണം മുടികൊഴിച്ചിലാണ്. വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍ ഓയിലുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ തടയാന്‍ സഹായിക്കും. സൂര്യപ്രകാശം ആണ് ജീവകം ഡി യുടെ പ്രധാന ഉറവിടം. കൊഴുപ്പുള്ള മത്സ്യം, കൂണ്‍, ആല്‍മണ്ട്, ബദാം, മാമ്പഴം, കിവിപ്പഴം, പിസ്ത പോലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മുടികൊഴിച്ചില്‍ തടയാം.

വരണ്ട ചര്‍മ്മം…

സാധാരണ തണുപ്പ് കാലത്ത് മാത്രമാണ് ചര്‍മ്മം വരണ്ട അവസ്ഥയിലാവുക. എന്നാല്‍ മറ്റു കാലങ്ങളിലും ചര്‍മ്മം വരളുകയാണെങ്കില്‍ ഉറപ്പിക്കാം, വിറ്റാമിന്‍ ഇ യുടെ കുറവുണ്ട്.

Read Also : മർദ്ദനമേറ്റ വീഡിയോ അയച്ചു: പിന്നാലെ മലപ്പുറം സ്വദേശിനി അബുദാബിയിൽ മരിച്ച നിലയിൽ

കാഴ്ച്ച കുറയുക…

കാഴ്ച്ച കുറയുക, കണ്ണിന്റെ മസിലുകള്‍ ബലഹീനമാവുക, തുടങ്ങിയവയാണ് വിറ്റാമിന്‍ ഇ യുടെ കുറവുണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങള്‍. ഇത് പെട്ടെന്ന് കണ്ടെത്തിയാല്‍ കണ്ണിനെ ഗുരുതര പ്രശ്നങ്ങളില്‍ നിന്നു രക്ഷിക്കാം.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ…

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നത് എന്താണെന്ന് കണ്ടെത്താനും പ്രയാസമായിരിക്കും. ഈ സാഹചര്യത്തില്‍ വിറ്റാമിന്‍ ഇ യുടെ അളവ് കുറവായിരിക്കും. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തന്നെയാണ് പോംവഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button